ഇസുക്കുട്ടൻ ആദ്യമായി തീയേറ്ററിൽ ഇരുന്ന് കണ്ടു ‘അഞ്ചാം പാതിര’; കുഞ്ചാക്കോ ബോബന്റെ മകന്റെ ചിത്രം വൈറൽ

കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമ ‘അഞ്ചാം പാതിര’ കാണാൻ തിയേറ്റിൽ ഒരു കുഞ്ഞാവേം വന്നു. ആരെന്നറിയേണ്ടേ, കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാഖ് ആയിരുന്നു അപ്പായിയുടെ പടം കാണാനെത്തിയത്.
തിയേറ്ററിൽ കാലും നീട്ടി വച്ചിരുന്ന് പുഞ്ചിരി തൂകുന്ന ഇസവാവയുടെ ചിത്രം പങ്കുവച്ചത് ശ്യാം പുഷ്‌കരന്റെ ഭാര്യയും നടിയും സഹസംവിധായികയുമായ ഉണ്ണിമായ ആണ്. ഉണ്ണിമായയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘അഞ്ചാം പാതിരയ്ക്ക് ഇത് വളരെ സ്‌പെഷലാണ്. എന്റെ പപ്പുടു ഇസുക്കുട്ടൻ ആദ്യമായി തീയേറ്ററിൽ ഇരുന്ന് അപ്പായിയുടെ 2020 ലെ ആദ്യ സിനിമ കാണുന്നു. പക്ഷേ ഇസുക്കുട്ടൻ വന്നത് എനിക്ക് വേണ്ടിയാണ് കേട്ടോ…’ എന്ന് അഭിനേത്രി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. സസ്‌പെൻസ് ത്രില്ലറായ സിനിമ വിജയകരമായി പ്രദർശനം തുടരുന്നു.
kunjako boban