ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്

ശബരിമല മകരവിളക്ക് ഉത്സവത്തിനു മുന്നോടിയായുള്ള എരുമേലി പേട്ടതുള്ളൽ ഇന്ന്. അമ്പലപ്പുഴ പുഴ ,ആലങ്ങാട് സംഘങ്ങളാണ് പേട്ടതുള്ളുന്നത് ഉച്ചയ്ക്ക് 12 മണിക്ക് അമ്പലപ്പുഴ സംഘത്തിന്റെയും മൂന്ന് മണിക്ക് ആലങ്ങാട് സംഘത്തിന്റെയും പേട്ടതുള്ളൽ നടക്കും. എരുമേലി വാവരു പള്ളിയിൽ നിന്ന് ഇരു സംഘങ്ങളും പേട്ടതുള്ളി ധർമ്മശാസ്ത ക്ഷേത്രത്തിലേക്ക് എത്തും.
ഞായറാഴ്ച രാവിലെ അയ്യപ്പന്റെ സ്വർണതിടമ്പിനു മുന്നിൽ പേട്ടപണം സമർപ്പിച്ചാണ് അമ്പലപ്പുഴ സംഘം പേട്ട തുള്ളലിന് തയാറെടുക്കുന്നത്. അമ്പലപ്പുഴ സംഘത്തിന്റ പേട്ട തുള്ളൽ പേട്ട ശാസ്താക്ഷേത്രത്തിൽ എത്തുമ്പോൾ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കും. ആലങ്ങാട് സംഘത്തിന്റെ ഗോളക ചാർത്തിയാണ് ധർമശാസ്താ ക്ഷേത്രത്തിൽ ഇന്ന് ദീപാരാധന നടക്കുക.
Storyhighlight: erumeli pettathullal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here