വെയിലേറ്റ് കരുവാളിച്ചോ ? ഒറ്റ രാത്രിക്കൊണ്ട് മുഖം തിളങ്ങാൻ 5 മാർഗങ്ങൾ
വെയിലേറ്റ് മുഖം കരുവാളിക്കുന്നത് എല്ലാ പ്രായക്കാരെയും അലട്ടുന്ന സൗന്ദര്യ പ്രശ്‌നമാണ്. ഇതിന് പ്രതിവിധിയായി പല വഴികൾ പരീക്ഷിച്ച് മടുത്തവരാണ് നിങ്ങളെങ്കിൽ അടുക്കളയിലേക്കൊന്ന് പോകൂ…പ്രതിവിധി കയ്യെത്തും ദൂരത്തുണ്ട്…ഒറ്റ രാത്രിക്കൊണ്ട് മുഖത്തെ കരുവാളിപ്പകറ്റാം എളുപ്പത്തിൽ
1. നാരങ്ങാ നീരും തേനും
നാരങ്ങാ നീരും തേനും ചേർന്നാൽ മുഖത്ത് സംഭവിക്കുക അത്ഭുതങ്ങളാണ്, അൽപ്പം നാരങ്ങാ നീരിൽ തേൻ ചേർത്തുണ്ടാക്കിയ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് 30 മിനിറ്റിന് ശേഷം കഴുകി കളയുക. ഇതിൽ അൽപ്പം പഞ്ചസാര ചെർത്ത് സ്‌ക്രബായും ഉപയോഗിക്കാം.
2. തക്കാളിയും തൈരും
നന്നായി പഴുത്ത തക്കാളിയെടുത്ത് തൊലി കളയുക. ഇത് 1-2 ടീസ്പൂൺ തൈരിൽ നന്നായി ഉടച്ച് ചേർക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിറ്റിന് ശേഷം കഴുകി കളയാം.
3. കടലമാവും മഞ്ഞളും
ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു കപ്പ് കടലമാവിൽ ചേർത്ത് അൽപ്പം വെള്ളത്തിലോ പാലിലോ കുഴയ്ക്കുക. ഈ മിശ്രിതം മുഖത്തും ശരീരത്തുമെല്ലാം തേച്ച് പിടിപ്പിക്കാം. ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം.
4. ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് നീര് നേരിട്ട് ശരീരത്ത് തേച്ച് പിടിപ്പിക്കുക. ഉരുളക്കിഴങ്ങ് വട്ടത്തിലരിഞ്ഞ് കണ്ണിന് മീതെ വയ്ക്കുകയും ചെയ്യാം. 10-20 മിനിറ്റിന് ശേഷം ഇത് കഴുകി കളയുക.
5. തേനും പപ്പായയും
നന്നായി തണുത്ത പപ്പായ 4-5 കഷ്ണം ഉടച്ച് ഇതിൽ ഒരു ടീസ്പൂൺ തേനും ചേർത്ത് കരുവാളിപ്പുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. 20-30 മിനിറ്റിന് ശേഷം കഴുകി കളയാം.
Story Highlights- Sun Tan, Sunburn, home remedy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here