Advertisement

മരട് ഫ്‌ളാറ്റ് പൊളിക്കൽ ദൃശ്യ ലോകത്തേക്ക്; ഒരുങ്ങുന്നത് രണ്ട് സിനിമകളും ഒരു ഡോക്യുമെന്ററിയും

January 12, 2020
Google News 2 minutes Read

മലയാളികളെ ഞെട്ടിച്ച മരട് ഫ്‌ളാറ്റ് പൊളിക്കൽ ദൃശ്യ ലോകത്തേക്കും. വിഷയം പ്രമേയമാക്കി കണ്ണൻ താമരക്കുളം സിനിമയൊരുക്കുമ്പോൾ ബ്ലെസി തയാറാക്കുന്നത് ഡോക്യുമെന്ററിയാണ്. ഇന്നലെ പൊളിച്ച ഹോളിഫേയ്ത്ത് എച്ച്ടുഒയിലെ താമസക്കാരനായിരുന്നു സംവിധായകൻ. മറ്റൊരു സംവിധായകനായ മേജർ രവിയും വിഷയത്തിലെ യഥാർത്ഥ കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടെത്തിക്കുന്ന രീതിയിൽ സിനിമ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഇദ്ദേഹവും ബ്ലെസി താമസിച്ചുകൊണ്ടിരുന്ന ഫ്‌ളാറ്റിലെ മുൻതാമസക്കാരനാണ്.

Read Also: മരട് ഫ്‌ളാറ്റുകൾ തകർത്തത് നാളെ സർക്കാർ സുപ്രിം കോടതിയെ അറിയിക്കും

ഇന്നലെ പൊളിക്കൽ രംഗങ്ങൾ ഈ ആവശ്യാർത്ഥം ദൃശ്യവത്കരിച്ചിരുന്നു. നാല് അപ്പാർട്ട്‌മെന്റുകളിലെ 357 കുടുംബങ്ങളെ ഒഴിപ്പിച്ച് ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്ന കഥ പറയുന്ന ‘മരട് 357’ എന്ന സിനിമയാണ് കണ്ണൻ താമരക്കുളം ഒരുക്കുന്നത്. ജില്ലാ ഭരണകൂടം പക്ഷേ ഫ്‌ളാറ്റുകൾക്കുള്ളിൽ വച്ച് ചിത്രീകരണം അനുവദിച്ചില്ലെന്ന് സംവിധായകൻ. അവസാനം ഫ്‌ളാറ്റുകൾക്ക് പുറത്ത് വച്ചായിരുന്നു ഷൂട്ട്. ദിനേശ് പള്ളത്താണ് തിരക്കഥയൊരുക്കുന്ന സിനിമ മാർച്ചിൽ റിലീസ് ചെയ്യുകയാണ് ലക്ഷ്യം.

എച്ച്ടുഒയിലെ 11ാം നിലയിലെ താമസക്കാരൻ കൂടിയായ ബ്ലെസി നേരത്തെ തന്നെ ഡോക്യുമെന്ററി ചിത്രീകരണം ആരംഭിച്ചിരുന്നു. ഇദ്ദേഹമിപ്പോൾ താമസിക്കുന്നത് മരടിലെ വാടക വീട്ടിലാണ്.

ഈ അപ്പാർട്ട്‌മെന്റിലെ ജീവിതമെന്തെന്നും കോടതി ഉത്തരവിനെ തുടർന്ന് ഇവിടെയുള്ളവർ അനുഭവിച്ച മാനസികാവസ്ഥയെന്തെന്നും നേരിട്ട് അനുഭവിച്ച ആളാണ് താന്‍. ആ വൈകാരികത തന്റെ സിനിമയിലും പ്രതിഫലിക്കുമെന്ന് സംവിധായകൻ മേജർ രവി വ്യക്തമാക്കി. ഈ അടുത്താണ് എച്ച്ടുഒയിലെ 15ാം നിലയിൽ സൗബിൻ ഷാഹിർ വസതി സ്വന്തമാക്കിയത്. ക്യാമറാ മാൻ ജോമോൻ ടി ജോണിന് 16ാം നിലയിലും സംവിധായകൻ അമൽ നീരദിന് 17ാം നിലയിലും അപ്പാർട്ട്‌മെന്റ് ഉണ്ടായിരുന്നു.

 

 

 

maradu flat demolition, major ravi, blessi, kannan thamarakkulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here