രാജ്യത്ത് വിലക്കയറ്റം ഉയർന്ന നിരക്കിൽ

രാജ്യത്ത് വിലക്കയറ്റം 2014 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ചില്ലറ വിൽപന വിലയെ അടിസ്ഥാനമാക്കിയ നാണ്യപ്പെരുപ്പം 7.35 ശതമാനമായി. നവംബറിൽ ഇത് 5.54 ശതമാനമായിരുന്നു. റിസർവ് ബാങ്കിന്റെ ലക്ഷ്യമായ 4 ശതമാനം മറികടന്നത് മാന്ദ്യസമയത്ത് സർക്കാരിന് പുതിയ വെല്ലുവിളിയാകും. ഭക്ഷ്യവിലകളിലും വലിയ കയറ്റമാണ് രേഖപ്പെടുത്തിയത്. 4 ശതമാനത്തിൽ നിന്ന് 14.12 ശതമാനമായാണ് ഭക്ഷ്യവില ഉയർന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top