Advertisement

നിർഭയ കേസ് പ്രതികളുടെ ഡമ്മികൾ തൂക്കിലേറ്റി

January 13, 2020
Google News 0 minutes Read

നിർഭയ ബലാത്സംഗ കേസിൽ വധശിക്ഷയ്ക്ക് വിധിച്ച പ്രതികളുടെ ഡമ്മികൾ തൂക്കിലേറ്റി. പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റും നിറച്ചാണ് ഡമ്മി നിർമിച്ചത്. പരീക്ഷണം വിജയകരമായിരുന്നതായി ജയിൽ അധികൃതർ അറിയിച്ചു.

ആരാച്ചാർക്ക് പകരം ജയിലിലെ ഒരു ഉദ്യോഗസ്ഥനാണ് ഡമ്മികൾ തൂക്കിയത്. ജനുവരി 22 നാണ് പ്രതികളുടെ വധശിക്ഷ തീരുമാനിച്ചിരിക്കുന്നത്. 22 ന് രാവിലെ ഏഴ് മണിക്ക് പ്രതികളെ തൂക്കിലേറ്റാനാണ് ഡൽഹി അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച മരണ വാറണ്ടിൽ പറയുന്നത്.

അതേസമയം, തൂക്കിലേറ്റാൻ വിധിച്ച നാല് പ്രതികളിൽ രണ്ട് പേർ സുപ്രിംകോടതിയിൽ തിരുത്തൽ ഹർജി നൽകിയിരുന്നു. വിനയ ശർമ , മുകേഷ് എന്നിവരാണ് ഹർജി നൽകിയത്. ഹർജികൾ സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here