സർക്കാർ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഉടൻ നടപ്പിലാക്കും

സർക്കാർ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കാനുള്ള നടപടി അന്തിമഘട്ടത്തിൽ. ഒരു മാസം പരമാവധി 5മണിക്കൂർ ഗ്രേസ് ടൈം അനുവദിച്ചുകൊണ്ടാണ് ബയോമെട്രിക്ക് സിസ്റ്റം നടപ്പിലാക്കുന്നത്. പഞ്ചിംഗ് മെഷീനുകൾ സ്ഥാപിക്കുന്നതിനുള്ള ചുമതല റവന്യൂ വകുപ്പിനാണ്.
ഒരു ദിവസം പരമാവധി ഒരു മണിക്കൂർ വരെ വൈകാം. എന്നാൽ അതിനു ശേഷം വൈകി എത്തുന്നത് അനധികൃത അവധിയായി കണക്കാക്കും. സ്പാർക്ക് സംവിധാനത്തിലൂടെ ശമ്പള വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ പഞ്ചിംഗ് നടപ്പാക്കാനുള്ള മാർഗ നിർദേശങ്ങൾ ഉൾപ്പെടുത്തി പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
പദ്ധതി നടപ്പാക്കുന്ന പക്ഷം ലേറ്റ് പെർമിഷൻ – ഏർലി എക്‌സിറ്റ് സംവിധാനം പിൻവലിക്കും. ഓഫീസിൽ വരുമ്പോഴും പോകുമ്പോഴും പഞ്ച് ചെയ്താലെ ഹാജരായി കണക്കാക്കു. ഒരു മാസത്തിൽ 10 മണിക്കൂറോ അതിലധികമോ സമയം ജോലി ചെയ്യുന്നവർക്ക് കോംപൻസേറ്ററി ഓഫ് ലഭിക്കുന്നതാണ്. ദിവസേന,താൽക്കാലിക, കരാർ ജീവനക്കാർ പഞ്ച് ചെയ്യേണ്ട ഹാജർ ബുക്ക് സംവിധാനം പിൻവലിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here