ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഗോകുലം

ഐ ലീഗില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഗോകുലം എഫ്‌സി. ഹെന്റി കിസേക്ക, മാര്‍ക്കസ് ജോസഫ് എന്നിവരാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്. വിജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ഗോകുലം പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തി.
ഗോകുലത്തിനായി 21 ാം മിനിറ്റിലായിരുന്നു ഹെന്റി കിസേക്കയുടെ ഗോള്‍ നേട്ടം. 27 ാം മിനിറ്റില്‍ കാസിം അയ്ഡാറ ഗോകുലത്തിന്റെ ഗോള്‍വല കുലുക്കി. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ഈസ്റ്റ് ബംഗാളിന്റെ സ്പാനിഷ് താരം മാര്‍ട്ടി ക്രിസ്പി സെല്‍ഫ് ഗോള്‍ വഴങ്ങി.
65 ാം മിനിറ്റില്‍ മാര്‍ക്കസ് ജോസഫ് നേടിയ ഗോളിലൂടെ ഗോകുലം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ എന്ന നിലയിലെത്തി. ഇന്നത്തെ മത്സരത്തോടെ ആറ് കളികളില്‍ നിന്ന് എട്ട് പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ ആറാം സ്ഥാനത്തായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here