Advertisement

കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതികള്‍ കുറ്റം സമ്മതിച്ചു

January 16, 2020
Google News 1 minute Read

കളിയിക്കാവിളയില്‍ എഎസ്‌ഐയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികള്‍ കുറ്റം സമ്മതിച്ചു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അബ്ദുള്‍ ഷമീമും തൗഫീക്കും കുറ്റം സമ്മതിച്ചത്.

ഇന്നലെ ഉച്ചയോടെ ഉഡുപ്പിയില്‍ നിന്ന് പ്രതികളുമായി തിരിച്ച സംഘം റോഡ്മാര്‍ഗമാണ് കളിയിക്കാവിളയില്‍ എത്തിയത്. ഭരണ – പൊലീസ് സംവിധാനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് എഎസ്‌ഐ വില്‍സനെ കൊലപ്പെടുത്തിയതെന്ന് ഇരുവരും മൊഴി നല്‍കി. സംഘടനയുടെ ആശയങ്ങള്‍ നടപ്പാക്കുകയാണ് ചെയ്തതെന്ന് പ്രതികള്‍ ആവര്‍ത്തിച്ചു. തമിഴ്‌നാട് നാഷണല്‍ ലീഗുമായുള്ള ഇരുവരുടെയും ബന്ധം അന്വേഷണ സംഘം സ്ഥിരീകരിച്ചു. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

പൊങ്കല്‍ പ്രമാണിച്ച് അവധിയായതിനാല്‍ മജിസ്‌ട്രേറ്റിന്റെ വീട്ടിലാകും ഹാജരാക്കുക. പ്രതികളെ പാളയംകൊട്ട ജയിലിലേക്ക് മാറ്റാനാണ് ആലോചന. ശേഷമാകും തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here