Advertisement

കേരള ലിറ്ററേച്ചറൽ ഫെസ്റ്റിവലിന് ഇന്ന് തിരി തെളിയും

January 16, 2020
Google News 1 minute Read

സാഹിത്യോത്സവത്തിനൊരുങ്ങി കോഴിക്കോട് നഗരം. അഞ്ചാമത് എഡിഷൻ കേരള ലിറ്ററേച്ചറൽ ഫെസ്റ്റിവലിന് കോഴിക്കോട് ഇന്ന് തിരി തെളിയും. വൈകിട്ട് ആറരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്റ്റിവൽ ഉദ്ഘാടനം
ചെയ്യും.

16 മുതൽ 19 വരെ നാല് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവത്തിനാണ് നാളെ കോഴിക്കോട് ബീച്ചിൽ തിരി തെളിയുന്നത്. അഞ്ചാമത് എഡിഷൻ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ നഗരി അവസാന വട്ട ഒരുക്കത്തിലാണ്.

ഇതുവരെ നടന്ന കെഎൽഎഫിൽ നിന്ന് വിഭിന്നമായി അഞ്ചു വേദികളാണ് ഇത്തവണ ഒരുങ്ങുന്നത്. സംവാദമാണ് കാര്യം എന്ന മുദ്രാവാക്യവുമായാണ് അഞ്ചാമത് എഡിഷൻ കെഎൽഎഫ് ഒരുങ്ങുന്നത്. പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്നതാണ് ഇത്തവണത്തെ പ്രമേയം.

തമിഴാണ് ഇത്തവണത്തെ ഫോക്കസ് ലാഗ്വേജ് ആയി തെരഞ്ഞിടുത്തിരിക്കുന്നത്. നാല് ദിവസത്തെ മേളയിൽ ചരിത്ര, ചലച്ചിത്ര, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.

Story Highlights- Kerala Literature Festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here