കസേരയെ ചൊല്ലി തമ്മിലടിച്ച് ഡോക്ടറും സബ് കളക്ടറും; വീഡിയോ വൈറൽ

രാജസ്ഥാനിലെ ജില്ലാ ആശുപത്രിയിൽ പരിശോധനയ്‌ക്കെത്തിയ സബ്കളക്ടറിന് സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിനെ തുടർന്ന് ഡോക്ടറും സബ് കളക്ടറും തമ്മിൽ രൂക്ഷമായ വാക്ക്‌പോര്. ഇതിന്റെ വീഡിയോ സമൂഹമാധ്യമളിലൂടെ പുറത്തുവന്നതോടെ സംഭവം വിവാദമായി. രാജസ്ഥാനിലെ ഹനുമാൻഗാർഗിലാണ് സംഭവം.

ജില്ലാ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് സംഭവം നടക്കുന്നത്. സബ്ഡിവിണൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയ്ക്കായി എത്തിയ മജിസ്‌ട്രേറ്റ് ചില രേഖകൾ നോക്കുന്നതിനായി ഇരിക്കാൻ ഡോക്ടറുടെ കസേര വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ താൻ രോഗികളെ പരിശോധിക്കുകയാണെന്നും കസേര നൽകാൻ കഴിയില്ലെന്നും ഡോക്ടർ പറഞ്ഞു. നിങ്ങൾക്ക് വേണമെങ്കിൽ മറ്റേതെങ്കിലും കസേരയിൽ ഇരിക്കാമെന്ന് ഡോക്ടർ പറഞ്ഞു. ഇത് അംഗീകരിക്കാൻ മജിസ്‌ട്രേറ്റും തയാറായില്ല. കസേര നൽകാത്ത ഡോക്ടർ നടപടിക്കെതിരെ അവർ ബഹളം വെക്കുകയായിരുന്നു. ഇത് വീഡിയോയിൽ വ്യക്തമാണ്.

മൊബൈൽ പകർത്തിയ ഈ വീഡിയോഡോക്ടർ മനീഷ് കുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ വീഡിയോ വൈറലാവുകയായിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More