Advertisement

തലൈവിയിൽ എംജിആറായി അരവിന്ദ സ്വാമിയുടെ ഫസ്റ്റ് ലുക്ക്; അന്തംവിട്ട് പ്രേക്ഷകർ

January 17, 2020
Google News 1 minute Read

തമിഴ്‌നാട് മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ബയോപിക് ആണ് തലൈവി. ചിത്രത്തിൽ എംജിആർ ആയി അഭിനയിക്കുന്നത് അരവിന്ദ സ്വാമിയാണ്. നടന്റെ സിനിമയിലെ ലുക്ക് കണ്ട് അന്തംവിട്ടിരിക്കുകയാണ് പ്രേക്ഷകർ. അത്രക്കും സാമ്യമാണ് ഫസ്റ്റ് ലുക്ക് വീഡിയോയിൽ അരവിന്ദ സ്വാമിക്കും എംജിആറിനുമുള്ളത്.

കങ്കണ റണൗട്ടാണ് പുരൈഴ്ചി തലൈവി ജയലളിതയായി തിരശീലയിൽ വേഷമിടുന്നത്. രണ്ട് ഗെറ്റപ്പിലായി കങ്കണയെത്തുന്ന സിനിമയിൽ പ്രോസ്‌തെറ്റിക് മേക്കപ്പിലൂടെയാണ് താരം ഒരു ഗെറ്റപ്പിൽ ജയയെ അവതരിപ്പിക്കുന്നത്.

Read Also: സർക്കാർ പരിപാടിയിൽ അവതരിപ്പിച്ചത് ഖവാലി; പ്രശസ്ത നർത്തകി മഞ്ജരി ചതുർവേദിയുടെ നൃത്ത പരിപാടി പാതിവഴിയിൽ നിർത്തിച്ച് അധികൃതർ

നേരത്തെ സിനിമയുടെ ടീസർ പുറത്ത് വന്നിരുന്നു. എഎൽ വിജയാണ് സംവിധാനം. സിനിമ പുറത്തിറങ്ങുന്നത് തമിഴിലും ഹിന്ദിയിലുമാണ്.

ബാഹുബലിയുടെയും മണികർണികയുടെയും തിരക്കഥാകൃത്ത് കെആർ വിജയേന്ദ്ര പ്രസാദാണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദൻ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത് ജിവി പ്രകാശാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here