Advertisement

സെര്‍വര്‍ തകരാര്‍ ; വാട്‌സ്ആപ്പ് പണിമുടക്കി

January 19, 2020
Google News 4 minutes Read

വാട്‌സ്ആപ്പ് ഐഒഎസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ പണിമുടക്കിയതായി വ്യാപക പരാതി. സമൂഹമാധ്യമങ്ങളിലൂടെ തന്നെയാണ് തങ്ങളുടെ വാട്‌സ് ആപ്പ് അക്കൗണ്ട് പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയുമായി ആളുകള്‍ രംഗത്ത് വന്നിരിക്കുന്നത്. സാധാരണ ടെക്സ്റ്റ് സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും സ്റ്റിക്കറുകളും മീഡിയ ഫയലുകളും ഡോക്യൂമെന്റ് ഫയലുകളും അയക്കാനോ ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കുന്നില്ല.

ഒരു മണിക്കൂനുള്ളില്‍ ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പ് പണിമുടക്കിയതിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നതോടെ #whatsapp എന്ന് ഹാഷ്ടാഗും സാമൂഹമാധ്യമങ്ങളില്‍ തരംഗമായി. വാട്‌സ്ആപ്പിന്റെ സെര്‍വറിലുണ്ടായ തകരാറാണ് നിലവിലെ പ്രശ്‌നത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് പ്രശ്‌നം പരിഹാരിക്കാന്‍ ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

Story Highlights- Server crash, WhatsApp went on strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here