Advertisement

ഫുട്‌ബോൾ പരിശീലകനായി ബിഗ് ബി; നാഗരാജ് മഞ്ജുളെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

January 20, 2020
Google News 3 minutes Read

‘ഫാൻഡ്രി’ എന്ന ചിത്രത്തിലൂടെ രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ നാഗരാജ് മഞ്ജുളെയുടെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നായകനാകുന്നത് അമിതാഭ് ബച്ചനാണ്.

ഫുട്‌ബോൾ നോക്കി നിൽക്കുന്ന ബിഗ് ബിയാണ് ഫസ്റ്റ് ലുക്കിൽ. സിനിമയിലെ ഫോട്ടോകളൊക്കെ ഓൺലൈനിൽ തരംഗമായിരുന്നു. ‘ഝുൺഡ്’ എന്നാണ് ചിത്രത്തിന്റെ പേര്.

Read Also: ഹിന്ദിയിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടയാളുടെ വായടപ്പിച്ച് തപ്‌സി; അമിതാഭ് ബച്ചനൊപ്പമുള്ള അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴും അടിപൊളി മറുപടി

ചിത്രത്തിൽ വിജയ് ബർസെ എന്ന ഫുട്‌ബോൾ പരിശീലകന്റെ വേഷത്തിലാണ് ബച്ചൻ. ബർസെ തെരുവ് കുട്ടികളെ ഫുട്‌ബോൾ പരിശീലിപ്പിക്കുന്ന ആളാണ്. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. നാഗരാജ് മഞ്ജുളെയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന സിനിമ മികച്ച ദൃശ്യാനുഭവം തന്നെയായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here