Advertisement

ഐലീഗില്‍ ഗോകുലം കേരള എഫ്‌സി ഇന്ന് പഞ്ചാബ് എഫ്‌സിയെ നേരിടും

January 20, 2020
Google News 1 minute Read

കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം കേരള എഫ്‌സി ഇന്ന് പഞ്ചാബ് എഫ്‌സിയെ നേരിടാന്‍ ഇറങ്ങുക. 10 പോയിന്റുമായി നാലാമതുള്ള ഗോകുലത്തിന് ഇന്ന് ജയിക്കാനായാല്‍ രണ്ടാം സ്ഥാനത്തെത്താം.

എട്ട് മത്സരങ്ങള്‍ കളിച്ച പഞ്ചാബ് തോല്‍വിയോടെയാണ് സീസണ് തുടക്കമിട്ടതെങ്കിലും പിന്നീട് നടന്ന ഏഴ് മത്സരങ്ങളിലും തോറ്റിട്ടില്ല. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ലുധിയാനയിലെ ഗുരു നാനാക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ട്വന്റിഫോറിലൂടെ തത്സമയം കാണാം.

Story Highlights: gokulam kerala fc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here