ലോകത്തെ ഏറ്റവും നീളം കൂടിയ തലമുടി ഈ ഇന്ത്യക്കാരിക്ക് !

ലോകത്തെ ഏറ്റവും നീളം കൂടിയ തലമുടിക്കാരിയെന്ന ഗിന്നസ് റെക്കോർഡ് ഇന്ത്യക്കാരിക്ക്. ഗുജറാത്തുകാരി നിലൻഷി പട്ടേൽ ആണ് കരുത്തുള്ളതും നീളമുള്ളതുമായ മുടിയുടെ ഉടമ.
ആറ് വയസ്സുള്ളപ്പോൾ മുതൽ മുടി നീട്ടി വളർത്തി തുടങ്ങിയതാണ് നിലൻഷി. ആറ് വയസിൽ മുടി മുറിച്ച് വൃത്തികേടായതിൽ മനംനൊന്താണ് ഇനി ഒരിക്കലും മുടി മുറിക്കില്ലെന്ന തീരുമാനം ഈ പെൺകുട്ടി എടുക്കുന്നത്. ഇപ്പോൾ 10 വർഷമായി നിലൻഷി മുടി വളർത്തുകയാണ്. 170.5 സെന്റിമീറ്ററാണ് നിലൻഷിയുടെ മുടിയുടെ നീളം.
ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് നിലൻഷി മുടി കഴുകുന്നത്. മുടി കഴുകാനും ചീകാനും അമ്മയാണ് നിലൻഷിയെ സഹായിക്കുന്നത്. യാതൊരു ബുദ്ധിമുട്ടും ഇന്നുവരെ മുടികൊണ്ട് ഉണ്ടായിട്ടില്ലെന്നും പെൺകുട്ടികളുടെ അഴകാണ് മുടിയെന്നുമാണ് നിലൻഷി പറയുന്നത്.
Story Highlights- Guinness World Record
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here