Advertisement

കേന്ദ്ര സർക്കാരിന്റെ തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി സ്റ്റേ ചെയ്യില്ല

January 20, 2020
Google News 1 minute Read
sc to hear arguments regarding karnataka government formation today

കേന്ദ്ര സർക്കാരിന്റെ തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിംകോടതി വീണ്ടും തള്ളി.

ഡൽഹി തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികളിലേക്ക് കോടികളുടെ ഒഴുക്കുണ്ടാകുമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചെങ്കിലും കോടതി കണക്കിലെടുത്തില്ല. ബോണ്ട് വാങ്ങുന്നവരുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്തില്ല തുടങ്ങിയ വ്യവസ്ഥകൾ ഗൂഢലക്ഷ്യത്തോടെയാണെന്നാണ് പൊതുതാൽപര്യഹർജികളിലെ ആരോപണം. എന്നാൽ നേരത്തെ പരിഗണിച്ച ബെഞ്ച് സ്റ്റേ അനുവദിക്കാത്ത് കോടതി ചൂണ്ടിക്കാട്ടി.

Read Also : എൻഐഎ ഭേദഗതി: കേന്ദ്രസർക്കാരിന് സുപ്രിംകോടതി നോട്ടിസ്

ഹർജികളിൽ കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

Story Highlights- Supreme Court, Electoral Bond

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here