Advertisement

പന്തീരാങ്കാവ് യുഎപിഎ കേസിൽ യുഡിഎഫ് ഇടപെടൽ; പ്രതിപക്ഷ നേതാവ് പ്രതികളുടെ വീടുകൾ സന്ദർശിക്കും

January 20, 2020
Google News 1 minute Read

പന്തീരാങ്കാവ് യുഎപിഎ കേസിൽ യുഡിഎഫ് ഇടപെടൽ. മുന്നണിതലത്തിൽ ഇടപെടുമെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ എംഎൽഎ പറഞ്ഞു. പ്രതികളുടെ വീട് സന്ദർശിച്ചതിന് ശേഷമാണ് മുനീർ ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ യുഎപിഎ ചുമത്താനുള്ള കാരണം മുഖ്യമന്ത്രി വിശദീകരിക്കണം. മുന്നണിയിലെ എല്ലാ പാർട്ടികളുമായി കൂടി ആലോചിച്ച ശേഷം കൂടുതൽ തീരുമാനങ്ങളുണ്ടാകും.

Read Also: ‘അലന്റെ രാഷ്ട്രീയത്തിന് പി ജയരാജന്റെ സർട്ടിഫിക്കറ്റ് വേണ്ട’: അമ്മ സബിത മഠത്തിൽ

നാളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികളായ അലന്റെയും താഹയുടെയും വീടുകൾ സന്ദർശിക്കും. വിവാദമായ കേസിൽ സിപിഐഎം പ്രവർത്തകരായ പ്രതികളെ പാർട്ടി തള്ളിപ്പറഞ്ഞ സാഹചര്യത്തിലാണ് എതിർപക്ഷത്ത് നിന്നൊരു ഇടപെടൽ.

നേരത്തെ സിപിഐഎമ്മിന് എതിരെ രൂക്ഷവിമർശനവുമായി മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ അലന്റെ അമ്മ സബിത മഠത്തിൽ രംഗത്തെത്തിയിരുന്നു. സർക്കാരിന് അധികാരത്തിൽ കയറുന്നതിന് മുമ്പ് ഒരു മുഖവും അധികാരത്തിൽ കയറികഴിഞ്ഞാൽ മറ്റൊരു മുഖവുമാണ്. അലന്റെ രാഷ്ട്രീയത്തിന് പി ജയരാജന്റെ സർട്ടിഫിക്കറ്റ് വേണ്ട.

 

 

pantheeramkavu uapa case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here