മനംമയക്കുന്ന ചുവടുകളുമായി അനു സിത്താര; വീഡിയോ വൈറൽ

ഓഫ് വൈറ്റ് നിറമുള്ള ചുരിദാറിൽ നിവിൻ പോളി ചിത്രം ‘ലൗ ആക്ഷൻ ഡ്രാമ’യിലെ പാട്ടിന് ചുവട് വച്ച് സിനിമാ താരം അനു സിത്താര. ‘ആലോലം ചാഞ്ചാടും’ എന്ന പാട്ടിനാണ് യഥാർത്ഥ ഗാനരംഗത്തിൽ നയൻതാര ധരിച്ചിരിക്കുന്ന പോലെയുള്ള വേഷമിട്ട് സ്ലോ മോഷനിലുള്ള അനുവിന്റെ വീഡിയോ. കെഎസ് ഹരിശങ്കറും ഗൗരി ലക്ഷ്മിയും ചേർന്നാലപിച്ചിരിക്കുന്ന ഗാനത്തിന് ഈണമിട്ടിരിക്കുന്നത് ഷാൻ റഹ്മാനും രചന സന്തോഷ് വർമയുമാണ്.
Read Also: ‘യൂ സീ മമ്മൂട്ടി വാത്സല്യം?’; ആകാംക്ഷയുണർത്തി കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ടീസർ
പ്രണയാർദ്രമായ നോട്ടവുമായെത്തിയ അനു സിത്താരയുടെ വീഡിയോ നിമിഷങ്ങൾക്കകം ആയിരക്കണക്കിന് പേരാണ് കണ്ടത്. കാറ്റിലുലയുന്ന മുടിയും പുഞ്ചിരിയും താരത്തിന്റെ ഭംഗി വീണ്ടും കൂട്ടിയെന്ന് ആരാധകർ പറയുന്നു.
ഇതിന് മുൻപും അനുവിന്റെ നൃത്ത വീഡിയോ വൈറലായിരുന്നു. മമ്മൂട്ടി നായകനായി എത്തിയ മാമാങ്കമാണ് താരത്തിന്റെ അവസാന ചിത്രം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here