അപ്പച്ചൻ മരിച്ചതെങ്ങനെയെന്ന് ഡോളിയോട് മകൻ; കൂടത്തായി പരമ്പരയിൽ ഇന്ന് ഉദ്വേഗജനകമായ നിമിഷങ്ങൾ

ഫ്‌ളവേഴ്‌സ് സംപ്രേഷണം ചെയ്യുന്ന കൂടത്തായി പരമ്പരയിൽ ഇന്ന് പ്രേക്ഷകരെ കാത്തിരിക്കുന്നത് ഉദ്വേഗജനകമായ നിമിഷങ്ങൾ. സ്വന്തം അപ്പച്ചൻ മരിച്ചതെങ്ങനെയെന്ന് മകൻ അമ്മ ഡോളിയോട് ചോദിക്കുന്നു.
ഫ്‌ളവേഴ്‌സ് പുറത്തുവിട്ട പ്രമോയിലാണ് ഈ ഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് ഡോളി എന്ത് മറുപടി നൽകുമെന്നത് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു. ഇതിന് പുറമെ ഡോളിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. സയനൈഡ് വാങ്ങിയതെന്നെന്ന് ഡോളിയോട് പൊലീസ് ചോദിക്കുന്നു. ഡോളി നൽകിയ മൊഴിയും മറ്റുള്ളവരിൽ നിന്ന് ലഭിച്ച മൊഴിയും തമ്മിൽ വൈരുദ്ധ്യങ്ങളുണ്ട്. പൊലീസിന്റെ ചോദ്യത്തിന് മുമ്പിൽ ജോളി എങ്ങനെ പിടിച്ചു നിൽക്കുമെന്നതും കാണേണ്ട കാഴ്ചയാണ്. ഒടുവിൽ താനൊന്നും അത്ര എളുപ്പത്തിൽ മറക്കുന്ന കൂട്ടത്തിലുള്ളതല്ല എന്ന ഭീഷണി നിറഞ്ഞ താക്കീതും ഡോളി പൊലീസിന് നൽകുന്നുണ്ട്.
ക്രൈം ത്രില്ലറെ സ്‌നേഹിക്കുന്ന മലയാളികൾക്ക് സീരിയൽ പുതിയൊരു ദൃശ്യാനുഭവമായിരിക്കും. ഓഗ്മെന്റഡ് റിയാലിറ്റി പോലുള്ള അതിനൂതന സാങ്കേതിക മികവിൽ ഒരുക്കിയ മലയാളത്തിലെ ആദ്യ സീരിയൽ എന്ന പേര് ഇനി കൂടത്തായിക്ക് സ്വന്തം. സീരിയൽ സംവിധാനം ചെയ്തിരിക്കുന്നത് ഗിരീഷ് കോന്നിയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ഫ്‌ളവേഴ്‌സ് എംഡി ആർ ശ്രീകണ്ഠൻ നായരാണ്. എല്ലാ ദിവസവും രാത്രി 9.30നാണ് സംപ്രേഷണം.
Story Highlights- Koodathai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here