Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (21.01.2020)

January 21, 2020
Google News 1 minute Read

മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ മലയാളികള്‍ക്ക് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം

ഡിസംബര്‍ 19 ന് മംഗളൂരുവില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ മലയാളികള്‍ക്ക് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം. പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവിലെ പ്രതിഷേധത്തില്‍ മലയാളികള്‍ക്ക് നോട്ടീസ് ലഭിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും നോട്ടീസ് ലഭിച്ചവര്‍ പറയുന്നു.

വോട്ടര്‍പട്ടിക; കോണ്‍ഗ്രസിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

2015 ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് കരട് വോട്ടര്‍ പട്ടിക തയാറാക്കുന്നതിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയില്‍. 2019 ലെ വോട്ടര്‍പട്ടിക നിലനില്‍ക്കേ 2015 ല്‍ പഞ്ചായത്ത് ഇലക്ഷനില്‍ ഉപയോഗിച്ച വോട്ടര്‍പട്ടിക ഉപയോഗിക്കുന്നതിനെതിരെയാണ് ഹര്‍ജി. കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും.

പന്തീരങ്കാവ് യുഎപിഎ കേസ്: അലന്റെയും താഹയുടെയും വീട്ടില്‍ പ്രതിപക്ഷ നേതാവ് ഇന്ന് സന്ദര്‍ശനം നടത്തും

പന്തീരങ്കാവ് യുഎപിഎ കേസില്‍ മുന്നണി തലത്തില്‍ ഇടപെടാന്‍ ഒരുങ്ങി യുഡിഎഫ്. അറസ്റ്റിലായ അലന്റെയും താഹയുടെയും വീട്ടില്‍ ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തും. അടുത്ത ദിവസം ചേരുന്ന യുഡിഎഫ് യോഗത്തില്‍ കേസില്‍ ഏത് തരത്തിലുള്ള ഇടപെടലാണ് വേണ്ടെതെന്ന കാര്യത്തില്‍ തീരുമാനം എടുക്കും.

 

 

news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here