Advertisement

വോട്ടര്‍പട്ടിക; കോണ്‍ഗ്രസിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

January 21, 2020
Google News 1 minute Read

2015 ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് കരട് വോട്ടര്‍ പട്ടിക തയാറാക്കുന്നതിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയില്‍. 2019 ലെ വോട്ടര്‍പട്ടിക നിലനില്‍ക്കേ 2015  പഞ്ചായത്ത് ഇലക്ഷനില്‍ ഉപയോഗിച്ച വോട്ടര്‍പട്ടിക നിലനിര്‍ത്തുന്നതിനെതിരെയാണ് ഹര്‍ജി. കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ആയിരിക്കണം തദ്ദേശ തെരഞ്ഞെടുപ്പില്‍ വേണ്ടതെന്ന ഭരണ, പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളിയിരുന്നു. 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാകും തെരഞ്ഞെടുപ്പെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ വ്യക്തമാക്കിയിരുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here