Advertisement

‘മെട്രോ മിക്കി’ക്കായി നിരവധി പേർ; ഉടമസ്ഥയാണെന്ന അവകാശവാദവുമായി ആലുവാ സ്വദേശിനി

January 22, 2020
Google News 1 minute Read

‘മെട്രോ മിക്കി’യെ ദത്തെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച് നിരവധി ആളുകൾ രംഗത്ത്. കഴിഞ്ഞ ദിവസമാണ് കൊച്ചി വൈറ്റില ജംഗ്ഷന് സമീപമുള്ള മെട്രോ ട്രാക്കിൽ കുടുങ്ങിയ പൂച്ചയെ അധികൃതരും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷിച്ചത്. പൂച്ചക്കുഞ്ഞ് താഴേക്ക് ചാടി ഓടി മറയുകയായിരുന്നു. പിന്നീട് പൂച്ചയെ ആളുകൾ പിടികൂടി. ‘മെട്രോ മിക്കി’ എന്നാണ് പെൺപൂച്ചയ്ക്ക് സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് (എസ്പിസിഎ) അധികൃതർ പേരിട്ടത്.

Read Also: മെട്രോയിൽ നിന്ന് രക്ഷപ്പെടുത്തിയ പൂച്ചക്കുഞ്ഞ് ഇനി ‘മെട്രോ മിക്കി’

എട്ടുപേരാണ് മിക്കിയെ ആവശ്യപ്പെട്ട് വന്നിരിക്കുന്നത്. അപേക്ഷകൾ പരിഗണിച്ച് യോജിച്ച ആൾക്ക് മിക്കിയെ നൽകുമെന്ന് എസ്പിസിഎ അധികൃതർ പറഞ്ഞു. ദത്തെടുക്കുന്നവർ സംരക്ഷണ ചുമതല ഏറ്റെടുക്കുന്നവെന്ന സത്യവാങ്മൂലം സമർപ്പിച്ച ശേഷം മാത്രമേ ഔപചാരികമായി പൂച്ചക്കുഞ്ഞിനെ കൈമാറൂ.

അതിനിടയിൽ ആലുവാ സ്വദേശിനി പൂച്ചക്കുട്ടിയുടെ ഉടമസ്ഥയാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നു. താൻ വളർത്തിയ പൂച്ചയെ സഹോദരൻ ഉപേക്ഷിച്ചതാണെന്നാണ് ഇവർ വാദിക്കുന്നത്. ഇവരോട് പൂച്ചയുടെ ഫോട്ടോ എസ്പിസിഎ അധികൃതർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നൽകിയിട്ടില്ല.

 

 

metro mickey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here