ഇന്നത്തെ പ്രധാന വാർത്തകൾ (22.01.2020)

‘ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നിരന്തരം ചെയ്യുന്നു’; ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തും

ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തും. ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നിരന്തരം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഇദ്ദേഹം സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഏറെക്കാലം സസ്പെൻഷനിലായിരുന്ന ജേക്കബ് തോമസിനെ ഏതാനും മാസങ്ങൾ മുമ്പാണ് മെറ്റൽ ആന്റ് സ്റ്റീൽ ഇൻഡസ്ട്രീസ് എംഡിയായി നിയമിച്ചത്.

നേപ്പാളിലെ മലയാളി കുടുംബത്തിന്റെ മരണം; പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുന്നു

നേപ്പാളിലെ ദമനിൽ റിസോർട്ട് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ 8 മലയാളികളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുന്നു. കാഠ്മണ്ഡു ത്രിഭുവൻ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ഇന്നുതന്നെ നാട്ടിൽ എത്തിക്കും. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി

പൗരത്വ നിയമഭേദഗതി; പ്രതിഷേധമറിയിച്ച് സുഗതകുമാരി

പൗരത്വ നിയമത്തിൽ പ്രതിഷേധമറിയിച്ച് കവി സുഗതകുമാരി. നിയമത്തിലൂടെ രാജ്യത്തെ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുകയാണ് കേന്ദ്ര ഭരണകൂടം ചെയ്യുന്നതെന്ന് സുഗതകുമാരി പറഞ്ഞു. എൺപത്തിയാറാം പിറന്നാളുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് സുഗതകുമാരി അഭിപ്രായം പ്രകടിപ്പിച്ചത്.

 

 

news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top