Advertisement

നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

January 23, 2020
Google News 1 minute Read
നേപ്പാളിലെ ദമനില്‍ റിസോര്‍ട്ട് മുറിയില്‍ മരിച്ച തിരുവന്തപുരം ചേങ്കോട്ടുകോണത്തെ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ ഇന്ന് വീട്ടിലെത്തിക്കും.  തുടര്‍ന്ന് വിമാനമാര്‍ഗം തന്നെ മൃതദേഹങ്ങള്‍ തിരുവനന്തപുരത്ത് എത്തിക്കും. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ശനിയാഴ്ച രാവിലെ ഒന്‍പതിനാണ് ശവസംസ്‌കാരം.

ചേങ്കോട്ടുകോണത്തെ പ്രവീണ്‍കുമാര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരാണ് മരിച്ചത്. ഇവരുടെകൂടെ മുറിയിലുണ്ടായിരുന്ന പ്രവീണിന്റെ സുഹൃത്ത് കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാറും ഭാര്യ ഇന്ദുലക്ഷ്മിയും രണ്ടുവയസ്സുള്ള മകന്‍ വൈഷ്ണവും മരിച്ചു. ഇന്ന് വൈകിട്ട് 3.30 നുള്ള വിമാനത്തിലാണ് കോഴിക്കോട് സ്വദേശികളുടെ മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിക്കുക. മറ്റന്നാള്‍ കോഴിക്കോട്ടേക്ക് എത്തിക്കും.

Story Highlights- Malayalis died in Nepal, Bodies repatriated today


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here