ഇന്ധന വിലയിൽ വീണ്ടും കുറവ്; ലിറ്ററിന് 22 പൈസ കുറഞ്ഞു
January 24, 2020
1 minute Read

ഇന്ധന വിലയിൽ വീണ്ടും കുറവ്. പെട്രോൾ വില ലിറ്ററിന് 22 പൈസയും ഡീസൽവില 25 പൈസയും കുറഞ്ഞു. കഴിഞ്ഞ ദിവസം പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയും കുറച്ചിരുന്നു.
ഈ മാസം പകുതിയോടെ പെട്രോൾ, ഡീസൽ വില കുറയുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതനുസരിച്ച് ശരാശരി 1.5 രൂപയുടെ കുറവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറയുന്നത് ആഗോള എണ്ണ വിപണിയിൽ ഇടിവ് ഉണ്ടാക്കിയിട്ടുണ്ട്. നിലവിൽ ബാരലിന് 62 ഡോളർ നിലവാരത്തിലാണ് ബ്രന്റ് ക്രൂഡ് വില.
കൊച്ചി-76.37, കോഴിക്കോട്-76.6, തിരുവനന്തപുരം-77.86 ഈ നിലവാരത്തിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement