ഇന്നത്തെ പ്രധാന വാർത്തകൾ (24.01.2020)

സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്തു; കാട്ടാക്കടയിൽ യുവാവിനെ ഗുണ്ടകൾ തലയ്ക്കടിച്ച് കൊലപ്പെടുത്തി

സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂ ഉടമയെ ഗുണ്ടകൾ തലയ്ക്കടിച്ചു കൊന്നു. കാട്ടാക്കടയ്ക്ക് സമീപമാണ്  സംഭവം നടന്നത്.

സൗദിയില്‍ രണ്ട് പേര്‍ക്ക് മേഴ്‌സ് കൊറോണ വൈറസ് സ്ഥിരീകരിച്ചു

സൗദിയില്‍ ഒരു മലയാളി നഴ്‌സ് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് മേഴ്‌സ് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2019 ല്‍ കണ്ടെത്തിയ വുഹാന്‍ വൈറസ് അല്ല, 2012ല്‍ കണ്ടെത്തിയ മേഴ്‌സ് വൈറസ് ആണ് ഇവരില്‍ കണ്ടെത്തിയതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. മലയാളി നഴ്‌സിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. 1029 സ്ഥാനാർത്ഥികളാണ് 70 മണ്ഡലങ്ങളിലായി മത്സരരംഗത്തുള്ളത്. തെരഞ്ഞെടുപ്പ് റാലികളോടെ മൂന്ന് പാർട്ടികളും പ്രചാരണത്തിൽ സജീവമായി.

നേപ്പാളില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

നേപ്പാളില്‍ ദമനില്‍ റിസോര്‍ട്ട് മുറിയില്‍ മരിച്ച ചെങ്കോട്ട്‌കോണം സ്വദേശികളുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരത്തെത്തിച്ചു. പുലര്‍ച്ചെ 12.50 ഓടെയാണ് വിമാനത്താവളത്തില്‍ മൃതദേഹങ്ങള്‍ എത്തിച്ചത്. പ്രവീണ്‍ കൃഷ്ണ, ഭാര്യ ശരണ്യ, മക്കള്‍ അഭിനവ്, ആര്‍ച്ച, ശ്രീഭദ്ര എന്നിവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാവിലെ ഏഴിന് സ്വദേശമായ ചെങ്കോട്ടുകൊണത്തെത്തിക്കും. ഒന്‍പത് മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

 

 

 

news round upനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More