Advertisement

ഗവർണറെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

January 25, 2020
Google News 1 minute Read

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണറെ തിരികെ വിളിക്കാനുള്ള പ്രമേയം പ്രതിപക്ഷം അവതരിപ്പിക്കും. നിയമസഭ പാസാക്കിയ പ്രമേയം ഗവർണർ തള്ളിക്കളഞ്ഞത് സഭയുടെ മഹത്വത്തെ ബാധിച്ചെന്നും രമേശ് ചെന്നിത്തല കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഗവർണർക്കതിരെയുള്ള പ്രമേയം റൂൾ 130 അടിസ്ഥാനമാക്കി അവതരിപ്പിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തോട് വിയോജിച്ച് ഗവർണർ നേരത്തെ രംഗത്ത് വന്നിരുന്നു. പൗരത്വ നിയമത്തിനെതിരായ പരാമർശം ഒഴിവാക്കണമെന്ന് ഗവർണർ സർക്കാറിനോട്
ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നിയമവശം പരിശോധിച്ച ശേഷമാണ് രാജ്ഭവൻ നിലപാട് എടുത്തത്.

നിയമ സഭ ഏകഖണ്ഠമായി പാസാക്കിയ പ്രമേയത്തിനെതിരെ ഗവർണർ ഒരു രാഷ്ട്രീയ നേതാവിനെ പോലെ പ്രവർത്തിച്ചുവെന്നും റോഡിൽ ഇറങ്ങി നിന്ന് മാധ്യമ പ്രവർത്തകരോട് പ്രതികരണങ്ങൾ അറിയിച്ചു. അദ്ദേഹം ഒരുഔദ്യോഗിക പദവിയിൽ ഇരിക്കുന്ന ആളാണ്. അദ്ദേഹത്തിന് ഏതെങ്കിലും വിഷയത്തിൽ വിയോജിപ്പ് ഉണ്ടെങ്കിൽ സ്പീക്കറോട് കത്ത് മുഖേന അറിയിക്കണം. ഔദ്യോഗിക നടപടി ക്രമങ്ങളൊന്നും അദ്ദേഹം  അവലംബിച്ചില്ല. മുൻ കാലങ്ങളിൽ ഇത്തരം ഒരു രീതി ഗവർണർമാർ സ്വീകരിച്ചിട്ടില്ല. ഗവർണറും നിയമ സഭയുടെ ഭാഗമാണ്.  ഇതനുസരിച്ച് ചട്ടം 130 പ്രകാരം നിയമസഭാ സാമാജികർക്ക് പ്രമേയം അവതരിപ്പിക്കാൻ അവസരമുണ്ട്.

ഗവർണറുടെ ഈ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് രാഷ്ട്രപതിയോട് ആവശ്യപ്പെടുകയാണ് അദ്ദേഹത്തെ തിരികെ വിളിക്കണമെന്ന്. ഇന്ത്യൻ ഭറണഘടനയുടെ 156-ാം വകുപ്പ് അനുസരിച്ച് ഗവർണറെ നീക്കം ചെയ്യുക എന്നത് ഒരു പ്രമേയത്തിലൂടെ അവതരിപ്പിക്കപ്പെട്ടാൽ പോലും അത് സാധ്യമാകുന്ന കാര്യമല്ല. മറിച്ച് രാഷ്ട്രപതിയുടെ പ്ലഷറിന് അനുസൃതമായിട്ടുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഭരണഘടനാപരമായി ഗുണം ചെയ്യുന്ന നീക്കമല്ല ഇത്. പ്രതിപക്ഷം ഇതിനെ രാഷ്ട്രീയമായി നേരിടും. ഇത് സംബന്ധിച്ച് നോട്ടീസ് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കൈമാറി.

ഇനിയുള്ളത് സ്പീക്കർ ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുന്നു, പ്രമേയത്തിന് അവതകരണാനുമതി നൽകുമോ എന്നതാണ് പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്. മാത്രമല്ല, പ്രതിപക്ഷം നിലപാടുമായി മുന്നോട്ട് പ്കുമ്പോൾ സർക്കാറിന്റെയും ഇടത് മുന്നണിയുടേയും നിലപാട് ഈ വിഷയത്തിൽ എന്താണന്നെള്ളതും സ്വാഭാവികമായും പ്രധാന രാഷ്ട്രീയ വിഷയമായി നിയമസഭകളിൽ ഉയർന്നുവരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here