‘തിമിറ് ടാ…’; സൂരരൈ പോട്രിലെ സൂര്യ പാടുന്ന ‘മാരാ’ തീം സോംഗ്

തമിഴ് സൂപ്പർ താരം സൂര്യ നായകനായ സൂരരൈ പോട്രിലെ ‘മാരാ’ എന്ന തീം സോംഗ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. സൂര്യ പാടുന്ന രംഗങ്ങളോടെ യൂട്യുബിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഏഴാം സ്ഥാനത്താണ് പാട്ട്. കേൾക്കുന്നവർക്ക് ഊർജം നൽകുന്ന തീം സോംഗ് ജി.വി. പ്രകാശ് കുമാർ ഈണമിട്ടതാണ്. വരികളെഴുതിയിരിക്കുന്നത് അറിവ്.
Read Also: നാടോടികൾ 2- ട്രെയിലർ; അംബേദ്കർക്കും കാമരാജിനും ജയ് വിളിച്ച് ശശി കുമാർ
സുധാ കൊങ്ങരയാണ് സൂരരൈ പോട്ര് സംവിധാനം ചെയ്യുന്നത്. വിവിധ ലുക്കുകളിൽ സൂര്യയെത്തിയ ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. മലയാളി താരം അപർണ ബാലമുരളിയാണ് നായിക.
‘ഇരുതി സുട്രി’ന്റെ സംവിധായകൻ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റും സിഖീയ എന്റർടെയ്ൻമെന്റും ചേർന്നാണ്. ഡോ.എം മോഹൻ ബാബു, പരേശ് രാവൽ, ഉർവശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണ കുമാർ, കാളി വെങ്കിട് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
actor suriya, soorarai pottru film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here