Advertisement

ഇടുക്കി പള്ളിവാസലിൽ മൂന്ന് റിസോർട്ടുകളുടെ പട്ടയം റദ്ദാക്കി

January 25, 2020
Google News 0 minutes Read

ഇടുക്കി പള്ളിവാസൽ പഞ്ചായത്തിലെ മൂന്ന് റിസോർട്ടുകളുടെ പട്ടയം ജില്ലാ കളക്ടർ റദ്ദാക്കി. 1964ലെ ഭൂപതിവ് ചട്ടങ്ങൾ ലംഘിച്ച് വാണിജ്യാവശ്യങ്ങൾക്ക് കെട്ടിടം നിർമിച്ചെന്ന കണ്ടെത്തലിനെ തുർന്നാണ് നടപടി. ആംബർ ഡെയ്ൽ, നിർമാണത്തിലിരിക്കുന്ന മറ്റ് രണ്ട് റിസോട്ടുകൾ എന്നിവയുടെ പട്ടയമാണ് റദ്ദാക്കിയത്.

പള്ളിവാസൽ പഞ്ചായത്തിലെ 1193, 1334, 1410 എന്നീ തണ്ടപേരുള്ള പട്ടയങ്ങളാണ് റദ്ദ് ചെയ്തത്. ടി അശോക് കുമാറിന്റെ ഉടമസ്ഥതയിൽ ഉള്ള പഴയ പ്ലം ജൂഡി റിസോർട്ടായ ആംബർ ഡെയ്ൽ, മടപ്പറമ്പിൽ വർഗീസ് കുര്യന്റെ നിർമാണത്തിൽ ഇരിക്കുന്ന 10നില കെട്ടിടം, വിഴിഞ്ഞം സ്വദേശി ശിശുപാലന്റെ നിർമാണത്തിലുള്ള ഏഴ് നില കെട്ടിടം എന്നിവയ്‌ക്കെതിരെയാണ് നടപടി.

ഉടമസ്ഥർ ഹിയറിംഗിൽ പങ്കെടുത്തെങ്കിലും മതിയായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. 1964 ഭൂപതിവ് ഘട്ടങ്ങളുടെ ലംഘനം നടന്നുവെന്നാണ് കണ്ടെത്തൽ. റിസോർട്ടുകൾ ഉൾക്കൊള്ളുന്ന ഭൂമി സർക്കാരിലേയ്ക്ക് ഏറ്റെടുക്കാനും ജില്ലാ കലക്ടർ തഹസിൽദാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here