560350 രൂപ ധനരാജിന്റെ കുടുംബത്തിന് കൈമാറി ഗോകുലം കേരള എഫ്‌സി

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സി – ചര്‍ച്ചില്‍ ബ്രദേഴ്‌സ് മത്സരത്തില്‍ നിന്ന് ലഭിച്ച തുക സെവന്‍സ് മത്സരത്തിനിടെ മരിച്ച ധനരാജിന്റെ കുടുംബത്തിന് കൈമാറി. 560350 രൂപയാണ് കുടുംബത്തിന് കൈമാറിയത്. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്‌സി ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.
കളിയുടെ 38 ാം മിനിറ്റില്‍ മാര്‍ക്കസ് ജോസഫാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്. 86 ാം മിനിറ്റില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ റദാന്‍ഫാഹ് അബൂബക്കര്‍ റെഡ്കാര്‍ഡ് വാങ്ങി പുറത്തായതോടെ മത്സരം ഗോകുലം കൈപ്പിടിയിലൊതുക്കുകയായിരുന്നു. വിജയത്തോടെ ഗോകുലം കേരള എഫ്‌സി 13 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി.
ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരെയുള്ള മത്സരത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം ധനരാജിന്റെ കുടുംബത്തിന് നല്‍കുമെന്ന് നേരത്തെ ടീം വ്യക്തമാക്കിയിരുന്നു. മത്സരം കാണാന്‍ ധനരാജിന്റെ കുടുംബവും എത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here