ഇടത് മുന്നണിയുടെ മനുഷ്യ മഹാശൃംഖല ആരംഭിച്ചു; അണിചേരുക 70 ലക്ഷം
ഇടത് മുന്നണിയുടെ മനുഷ്യ മഹാശൃംഖല ആരംഭിച്ചു. കാസർകോട് മുതൽ കളിയിക്കാവിള വരെ തീർക്കുന്ന മനുഷ്യ മഹാശൃംഖലയിൽ എഴുപത് ലക്ഷം പേർ പങ്കെടുക്കുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്. ഭരണഘടന വായിച്ചുകൊണ്ടായിരുന്നു തുടക്കം.
കലാ-സാംസ്‌ക്കാരിക-സാമൂഹി-രാഷ്ട്രീയ രംഗത്തെ നിരവധി പേർ ഇതിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, ഭരണ ഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സിപിഐഎം മനുഷ്യ മഹാശൃംഖല തീർക്കുന്നത്. മനുഷ്യ മഹാശൃംഖലയിൽ സിപിഐഎം പിബി അംഗം എസ് രാമചന്ദ്രൻപിള്ള ആദ്യ കണ്ണിയാകും. കളിയിക്കാവിളയിൽ എംഎ ബേബിയാകും ശൃംഖലയിലെ അവസാന കണ്ണി.
കാസർകോട് മുതൽ കളിയിക്കാവിള വരെ 620 കിലോമീറ്ററിലാണ് ശൃംഖല തീർക്കുന്നത്. തിരുവനന്തപുരത്ത് പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപം പിണറായി വിജയനും കാനം രാജേന്ദ്രനും അണിചേർന്നു.
Story Highlights- Human Chain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here