Advertisement

‘താനല്ല പാര്‍ട്ടിയാണ് തിരുത്തേണ്ടത്’ ; മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതിന് ലീഗ് സസ്‌പെന്റ് ചെയ്ത കെ എം ബഷീര്‍

January 28, 2020
Google News 1 minute Read

എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തത് ഇന്ത്യയിലെ ഒരു മുസ്ലിം പൗരന്‍ എന്ന നിലയിലാണെന്ന് മുസ്ലിം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീര്‍. എല്‍ഡിഎഫിന്റെ മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതിന് കെ എം ബഷീറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

” അച്ചടക്ക നടപടിയെ കുറിച്ച് അറിയില്ല. പാര്‍ട്ടി ഇക്കാര്യം അറിയിച്ചിട്ടില്ല. താനല്ല പാര്‍ട്ടിയാണ് തിരുത്തേണ്ടത്’ എന്നും എന്നാല്‍ അച്ചടക്കമുള്ള പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി നിലപാട് ശിരസാ വഹിക്കുന്നുവെന്നും കെ എം ബഷീര്‍ പ്രതികരിച്ചു.

Read More: ‘നടപടി എടുക്കാനാണെങ്കിൽ ആയിരങ്ങൾക്കെതിരെ ലീഗിന് നടപടിയെടുക്കേണ്ടിവരും’ : മന്ത്രി കെടി ജലീൽ

പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയിലാണ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത വിവരം പുറത്തു വന്നത്. അന്വേഷണ വിധേയമായാണ് അച്ചടക്കനടപടി. അതേസമയം, കെ എം ബഷീറിനെ ഇടത് എംഎല്‍എ വി കെ സി മമ്മദ് കോയ സന്ദര്‍ശിച്ചു. സസ്പന്‍ഷന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നും ലീഗിന്റെ നടപടി ശരിയായില്ലെന്നും ബഷീറിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതിന് നടപടിയെടുക്കാനാണെങ്കില്‍ ആയിരങ്ങള്‍ക്കെതിരെ ലീഗിന് നടപടിയെടുക്കേണ്ടിവരുമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. സിഎഎയ്‌ക്കെതിരായ സമരത്തില്‍ യുഡിഎഫില്‍ ഐക്യമില്ല. അതുകൊണ്ട് ലീഗിന് എല്‍ഡിഎഫിനൊപ്പം നില്‍ക്കേണ്ടിവരും. സമസ്തയുടെ നിലപട് സ്വാഗതാര്‍ഹമാണെന്നും ലീഗിന്റെ പോക്കറ്റ് സംഘടനയല്ലായെന്ന് സമസ്ത തെളിയിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Story Highlights: human chain,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here