‘നടപടി എടുക്കാനാണെങ്കിൽ ആയിരങ്ങൾക്കെതിരെ ലീഗിന് നടപടിയെടുക്കേണ്ടിവരും’ : മന്ത്രി കെടി ജലീൽ

നടപടിയെടുക്കാനാണെങ്കിൽ ആയിരങ്ങൾക്കെതിരെ ലീഗിന് നടപടിയെടുക്കേണ്ടിവരുമെന്ന് മന്ത്രി കെടി ജലീൽ. എൽഡിഎഫ് സംഘടിപ്പിച്ച മഹാശൃഖലയിൽ പങ്കെടുത്ത ലീഗ് നേതാവ് കെഎം ബഷീറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി ജലീൽ.
സിഎഎയ്‌ക്കെതിരായ സമരത്തിൽ യുഡിഎഫിൽ ഐക്യമില്ല. അതുകൊണ്ട് ലീഗിന് എൽഡിഎഫിനൊപ്പം നിൽക്കേണ്ടിവരും. സമസ്തയുടെ നിലപട് സ്വാഗതാർഹമാണെന്നും
ലീഗിന്റെ പോക്കറ്റ് സംഘടനയല്ലയെന്ന് സമസ്ത തെളിയിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്നാണ് എൽഡിഎഫ് സംഘടിപ്പിച്ച മഹാശൃഖലയിൽ പങ്കെടുത്ത ലീഗ് നേതാവ് കെഎം ബഷീറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത്. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ബഷീറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസാണ് അറിയിച്ചത്.
ലീഗ് പ്രാദേശിക നേതാവ് എൽഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്തത് ഇന്നലെ വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. കോഴിക്കോട് ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ. എം ബഷീറാണ് മനുഷ്യശൃംഖലയിൽ പങ്കെടുത്തത്. പൗരനെന്ന നിലയിലാണ് മനുഷ്യ ശൃംഖലയിൽ പങ്കെടുത്തതെന്നും അതിൽ തെറ്റില്ലെന്നും കെ എം ബഷീർ പറഞ്ഞിരുന്നു.
Story Highlights- KT Jaleel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here