കൊറോണ വൈറസ്; ഡൽഹിയിൽ മൂന്ന് പേർ നിരീക്ഷണത്തിൽ

കൊറോണ വൈറസ് ലക്ഷണങ്ങളോടെ ഡൽഹിയിൽ മൂന്ന് പേർ നിരീക്ഷണത്തിൽ. കൊറോണ പടർന്ന് പിടിച്ച സാഹചര്യത്തിൽ ചൈന സന്ദർശിച്ച മൂന്ന് പേരെയാണ് രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇതിൽ ഒരാൾ കഴിഞ്ഞ മാസവും രണ്ട് പേർ കഴിഞ്ഞ ആഴ്ചയുമാണ് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ജലദോഷം, ചുമ, പനി എന്നീ ലക്ഷണങ്ങളോടെയാണ് മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ പരിശോധനാ സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
രാജ്യത്ത് നിലനിൽക്കുന്ന കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ഏത് സാഹചര്യത്തേയും നേരിടാൻ സജ്ജമാക്കിയിരിക്കുകയാണ് ഡൽഹിയിലെ ആർഎംഎൽ ആശുപത്രി. നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ തലവൻ ഡോ.സുജീത് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ചയെത്തി ആശുപത്രിയിലെ സജ്ജീകരണങ്ങൾ വിലയിരുത്തിയിരുന്നു.
നിലവിൽ ആറ് ബെഡ്ഡുകളുള്ള ഒരു ഐസൊലേഷൻ വാർഡാണ് ആശുപത്രിയിൽ ഉള്ളത്. ആവശ്യാനുസരണം 35 ബെഡ്ഡുക്കൾ വരെ ഇവിടെ സജ്ജീകരിക്കാമെന്ന് ആശുപത്രി അധികൃതർ പറയുന്നു.
Story Highlights- Corona Virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here