റിപ്പബ്ലിക്ക് ദിനാഘോഷത്തിന് സമാപനം കുറിച്ച് ബീറ്റിംഗ് ദ റിട്രീറ്റ് സെറിമണി

റിപ്പബ്ലിക്ക് ദിനാഘോഷത്തിന് സമാപനം കുറിച്ച് ബീറ്റിംഗ് ദ റിട്രീറ്റ് സെറിമണി നടന്നു.സൈനിക, അർധ സൈനിക, പോലിസ് വിഭാഗങ്ങൾ സംഗീത വിരുന്നൊരുക്കി. ചങ്ങിൽ നിന്ന് ഒഴിവാക്കിയ ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭക്തിഗാനമായ അബിഡ് വിത്ത് മീ പ്രതിഷേധത്തെ തുടർന്ന് ഉൾപ്പെടുത്തിയിരുന്നു. വന്ദേമാതരം അടക്കമുള്ള കൂടുതൽ ഇന്ത്യൻ ഗാനങ്ങളും ചടങ്ങിൽ വായിച്ചു

സൂര്യാസ്തമയത്തിന് മുമ്പേ യുദ്ധം അവസാനിപ്പിക്കാൻ മുഴക്കുന്ന വാദ്യഘോഷത്തെ അനുസ്മരിപ്പിക്കുന്നതാണ് ബീറ്റിങ് ദ റിട്രീറ്റ്. കരനാവിക, വ്യോമസേനകളും വിവിധ പോലീസ് വിഭാഗങ്ങളും സംഗീതം പൊഴിച്ചു കൊണ്ട് വിജയ് ചൗക്കിൽ അണിനിരന്നു.

സർവ്വ സൈന്യാധിപനായ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്യനാഥ് സിംഗ്, എന്നിവർക്ക് പുറമെ വിവിധ സൈനിക മേധാവികളും ചടങ്ങിൽ പങ്കെടുത്തു.

Story Highlights- Republic Dayനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More