Advertisement

കൊറോണ വൈറസ് ബാധ ; ബംഗളുരുവില്‍ നാല് പേര്‍ നിരീക്ഷണത്തില്‍

January 29, 2020
Google News 1 minute Read

കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ നാല് പേര്‍ നിരീക്ഷണത്തിലെന്ന് കര്‍ണടാക ആരോഗ്യ വകുപ്പ്. ആറ് പേര്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തിലാണ്. ഇവരോട് മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പാടില്ലെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയതോടെ ചികിത്സയിലുണ്ടായിരുന്ന ഒരു രോഗി ആശുപത്രി വിട്ടു.

ബംഗളുരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ ജനുവരി 20 മുതല്‍ 28 വരെ എട്ട് ദിവസങ്ങളിലായി 3275 പേരെ തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയരാക്കി. പരിശോധനയില്‍ ആര്‍ക്കും വൈറസ് ബാധയുള്ളതായി കണ്ടെത്തിയിട്ടില്ല. 3275 പേരില്‍ മൂന്ന് പേര്‍ മാത്രമാണ് ചൈനയിലെ വുഹാന്‍ സന്ദര്‍ശിച്ചത്. വുഹാനില്‍ നിന്നാണ് ആദ്യം കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ആറ് പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അതേസമയം, ചൈനയില്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 132 ആയി.

 

Story Highlights- Coronavirus infection; Four watch in Bengaluru

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here