ഇന്നത്തെ പ്രധാന വാർത്തകൾ (29.01.2020)

സിഎഎ വിരുദ്ധ പ്രക്ഷോഭം; ബംഗാളിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു
ബംഗാളിൽ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ട് പേർ വെടിയേറ്റ് മരിച്ചു. മുർഷിദാബാദിലാണ് സംഭവം. അനാറുൽ ബിസ്വാസ് (55), സലാലുദ്ദീൻ ഷെയ്ക് (17) എന്നിവരാണ് മരിച്ചത്.
കൊറോണ വൈറസ്; സംസ്ഥാനത്ത് 806 പേര്‍ നിരീക്ഷണത്തില്‍
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 806 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ്. പത്ത് പേരാണ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ആറുപേരുടെ ഫലം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിക്കാനുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
‘നരേന്ദ്രമോദി പ്രചോദനമായി’; സെയ്ന നെഹ്‌വാൾ ബിജെപിയിൽ
ബാഡ്മിൻ്റൺ താരം സെയ്ന നെഹ്‌വാൾ ബിജെപിയിൽ ചേർന്നു. ഡൽഹി തെരഞ്ഞെടുപ്പിനു മുന്നോടി ആയാണ് സെയ്‌ന ബിജെപിയിൽ ചേർന്നത്. ഫെബ്രുവരി 8നു നടക്കുന്ന തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിന് ബിജെപിക്കു വേണ്ടി സെയ്‌ന ഇറങ്ങുമെന്നാണ് സൂചന.
നിർഭയ കേസ്; പ്രതി മുകേഷ് കുമാർ സിംഗ് സമർപ്പിച്ച ഹർജിയിൽ ഇന്ന് സുപ്രിംകോടതി വിധി
ദയാ ഹർജി തള്ളിയതിനെതിരെ നിർഭയ കേസ് പ്രതി മുകേഷ് കുമാർ സിംഗ് സമർപ്പിച്ച ഹർജിയിൽ സുപ്രിംകോടതി വിധി ഇന്ന്. ദയാ ഹർജിയിൽ രാഷ്ട്രപതി കൃത്യമായ പരിശോധന നടത്തിയില്ലെന്നാണ് മുകേഷ് കുമാറിന്റെ ആരോപണം.
ന്യൂസിലൻഡിന് സൂപ്പർ ഓവർ ശാപം തുടരുന്നു; ഇന്ത്യക്ക് ആവേശ ജയം; പരമ്പര
ന്യൂസിലൻഡിനെതിരായ മൂന്നാം ടി-20യിൽ ഇന്ത്യക്ക് ജയം. സൂപ്പർ ഓവറിലേക്ക് നീണ്ട ആവേശപ്പോരിലാണ് ഇന്ത്യ ന്യൂസിലൻഡിനെ തോല്പിച്ചത്. സൂപ്പർ ഓവറിൽ ന്യൂസിലൻഡ് നേടിയ 17 റൺസ് ഇന്ത്യ അവസാന പന്തിൽ മറികടന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടിയപ്പോൾ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയ ന്യൂസിലൻഡും 179 റൺസ് എടുത്തു. 95 റൺസെടുത്ത ക്യാപ്റ്റൻ കെയിൻ വില്ല്യംസണാണ് ന്യൂസിലൻഡിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഷർദ്ദുൽ താക്കൂറും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ വിമര്‍ശനം വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ നിയമത്തിനെതിരെ വിമര്‍ശനമുള്ള പതിനെട്ടാം പാരഗ്രാഫ് വായിക്കില്ലെന്ന് ഗവര്‍ണര്‍ നേരത്തെ നിലപാടെടുത്തിരുന്നു. ഇക്കാര്യം രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ഭാഗം വായിക്കുകയായിരുന്നു.
പൗരത്വ നിയമ ഭേദഗതി വിരുദ്ധ പരാമർശം വായിച്ച് ഗവർണർ
നയപ്രഖ്യാപനത്തിലെ പൗരത്വ നിയമ ഭേദഗതി വിരുദ്ധ പരാമർശം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വായിച്ചു. പ്രഖ്യാപനത്തിലെ 18ാം പാരഗ്രാഫാണ് വായിച്ചത്. മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കരുത്. പൗരത്വ നിയമഭേദഗതി മതനിരപേക്ഷത തകർക്കുന്നു. വിമർശനം സർക്കാർ നയമല്ല, കാഴ്ചപ്പാട്. വ്യക്തിപരമായ വിയോജിപ്പോടെ ഭാഗം വായിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ആവശ്യത്തെ മാനിക്കുന്നു എന്നും ഗവർണർ. നടപടിയെ ഡസ്‌കിലടിച്ച് ഭരണപക്ഷം സ്വാഗതം ചെയ്തു.
ഗവർണർക്കെതിരെ പ്രമേയം പ്രസിദ്ധീകരിച്ചു
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പ്രസിദ്ധീകരിച്ചു. രമേശ് ചെന്നിത്തലയുടെ ഗവർണർക്ക് എതിരായ പ്രമേയം നിയമസഭാ ബുള്ളറ്റിനിലാണ് പ്രസിദ്ധീകരിച്ചത്. അതേസമയം, പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങൾ തുടരുന്നതിനിടെ ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു.
നിയമസഭയില്‍ പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞു
നിയസഭയില്‍ ഗവര്‍ണര്‍റെ പ്രതിപക്ഷം തടഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ വഴിയടച്ച് ഗവര്‍ണറെ തടഞ്ഞുകൊണ്ട് പ്രതിഷേധിച്ചു. ഗവര്‍ണര്‍ പ്രധാനകവാടത്തിന് മുന്നില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാന്‍ ആരംഭിച്ചു. ഗവര്‍ണര്‍ ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഗവര്‍ണറെ തിരിച്ചുവിളിക്കുക എന്ന വലിയ ബാനറും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്
നടിയെ അക്രമിച്ച കേസ്; ദിലീപിന്റെ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ
നടിയെ അക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയത് പ്രത്യേക കേസായി പരിഗണിക്കണമെന്ന ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയിൽ. എട്ടാം പ്രതിയായ തന്നെ ജയിലിൽ നിന്ന് കത്തെഴുതി മുഖ്യ പ്രതി ഭീഷണിപ്പെടുത്തി. സംഭവത്തിലെ ഇര താനാണ്. നടിയെ അക്രമിച്ച കേസിൽ ഇതുൾപ്പെടുത്തരുതെന്നാണ് ദിലീപിന്റെ ആവശ്യം.
നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ വായിക്കില്ല. നയപ്രഖ്യാപനത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങള്‍ അവതരിപ്പിക്കാന്‍ തനിക്ക് നിയമപരമായി ബാധ്യതയില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇതോടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെ പറ്റി പരാമര്‍ശിക്കുന്ന നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡിക ഗവര്‍ണര്‍ അവതിരിപ്പിക്കില്ലെന്ന് ഉറപ്പായി.
news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here