Advertisement

ചൈനാ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ഒരാളെ കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

January 31, 2020
Google News 1 minute Read

ചൈനാ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ഒരാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് ആറോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.

കഴിഞ്ഞ ദിവസം ചൈനാ സന്ദർശനം കഴിഞ്ഞെത്തിയ ഇദ്ദേഹത്തിന് തൊണ്ടവേദന, ചുമ, പനി തുടങ്ങിയ അസുഖങ്ങൾ കണ്ടതിനെ തുടർന്നാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്. ആശുപത്രി എട്ടാം നിലയിലെ പ്രത്യേകം തയാറാക്കിയ ഐസോലേഷൻ വാർഡിലാണ് ഇദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്.

ബിസിനസ് ആവശ്യത്തിനായി ചൈനയിൽ പോയ ഇദ്ദേഹം കണ്ണൂർ ജില്ലക്കാരൻ തന്നെയാണ്. നിരീക്ഷണത്തിന് മാത്രമാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഒരു വിധത്തിലുള്ള ആശങ്കകൾക്കും ഇടയില്ലെന്നും ആർഎംഒ ഡോ എം സരീൻ പറഞ്ഞു.

Story Highlights- Corona Virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here