Advertisement

പാലാ വലിയ പാലത്തിന് സമീപം യാത്രക്കാര്‍ക്ക് കടന്നല്‍ കുത്തേറ്റു

January 31, 2020
Google News 1 minute Read

പാലാ വലിയ പാലത്തിന് സമീപം യാത്രക്കാര്‍ക്ക് കടന്നല്‍ കുത്തേറ്റു. പതിനഞ്ചോളം പേരെ പരുക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. പാലാ – പൊന്‍കുന്നം റേഡിലെ പാലത്തിലാണ് കടന്നല്‍ കൂട് ഉണ്ടായിരുന്നത്. പക്ഷി കൂട് ആക്രമിച്ചതോടെയാണ് കടന്നലുകള്‍ പുറത്തേക്ക് എത്തിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഒരാള്‍ക്ക് മുഖത്ത് കുത്തേറ്റു. ഇയാളുടെ നില ഗുരുതരാവസ്ഥയിലാണ്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here