Advertisement

വളര്‍ച്ച കൂടുമെന്ന പ്രതീക്ഷയില്‍ സാമ്പത്തിക സര്‍വേ; അഞ്ച് ട്രില്യണ്‍ ‘പ്രതീക്ഷ’

February 1, 2020
Google News 1 minute Read

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ആറ് മുതല്‍ ആറര വരെ ശതമാനമാകുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക സര്‍വേ. അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകാനുള്ള സ്വപ്‌നത്തിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം ബജറ്റിലെ ധനകമ്മി പ്രതീക്ഷിച്ചതിലും കൂടുതലാകുമെന്ന് സര്‍വേ പറയുന്നു. വ്യവസായ അനുകൂലമായ നയങ്ങള്‍ നടപ്പാക്കി സമ്പദ്ഘടനയെ ശക്തമാക്കുക എന്ന ആശയമാണ് സര്‍വേ മുന്നോട്ട് വയ്ക്കുന്നത്.

ഇതിനായി വ്യവസായ അനുകൂല നയം സ്വീകരിച്ചേക്കും. സമ്പദ്ഘടനയില്‍ സര്‍ക്കാര്‍ ഇടപെടുന്നത് കുറച്ചേക്കും. എന്നാല്‍ സമ്പദ്ഘടനയെ ശക്തമാക്കുന്നത് അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. കാരണം, 2018 -2019 ലെ സാമ്പത്തിക വളര്‍ച്ച 6.1 ശതമാനം മാത്രമാണ്. 6.8 ശതമാനമെന്ന 2018- 2019 ലെ കണക്കില്‍ നിന്ന് വലിയ കുറവാണിത്.

Read More: രണ്ടാം മോദിസർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്

പുതിയ സംരംഭങ്ങള്‍, കയറ്റുമതി, സംരംഭങ്ങള്‍ എളുപ്പത്തില്‍ ആരംഭിക്കുന്നതിനുള്ള സഹായം നല്‍കല്‍ എന്നിവയിലൂടെ അഞ്ച് ട്രില്യണ്‍ സമ്പദ് ഘടനയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇതിന് ഏറെ പാടുപെടേണ്ടി വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വ്യവസായ മേഖലയില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നത് സര്‍ക്കാര്‍ പരിശോധിക്കണം. സര്‍ക്കാര്‍ ഇടപെടലുകള്‍ പൂര്‍ണമായി പാടില്ലെന്നല്ല. അനുയോജ്യമായ ഇടപെടലുകള്‍ നടത്തണമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

മേയ്ക്ക് ഇന്‍ ഇന്ത്യയും അംസബിള്‍ ഇന്‍ ഇന്ത്യ ഫോര്‍ ദ വേള്‍ഡ് പദ്ധതിയും സംയോജിപ്പിക്കുക വഴി ഇന്ത്യക്ക് കയറ്റുമതി വിപണി വിഹിതം 2025 ലേക്ക് 3.5 ശതമാനമായും 2030 ല്‍ ആറ് ശതമാനമായും ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷ. ഇതുവഴിയായി 2025 ല്‍ നാല് കോടി തൊഴിലും 2030 ല്‍ എട്ട് കോടി തൊഴിലും എട്ട് കോടി തൊഴിലും സൃഷ്ടിക്കാനാകുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

Story Highlights: budget 2020, nirmala sitharaman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here