Advertisement

കേരളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിൽ പിന്നില്‍

February 1, 2020
Google News 1 minute Read

കേരളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിൽ പിന്നിലെന്ന് സാമ്പത്തിക സർവേ. ആഭ്യന്തര- വിദേശ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ വിരുന്നെത്തുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ല. രാജ്യത്തിന് അകത്ത് നിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങൾ തമിഴ്‌നാട്, ഉത്തർപ്രദേശ്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവയാണ്. ആഭ്യന്തര വിനോദസഞ്ചാരികളിൽ 65 ശതമാനവും പോകുന്നത് ഈ സംസ്ഥാനങ്ങളിലേക്കാണ്.

Read Also: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താൻ കമ്മറ്റി രൂപീകരിക്കും: നിർമലാ സീതാരാമൻ

കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് കേരളം ആദ്യത്തെ പത്ത് സ്ഥാനങ്ങളിലുമില്ല. തമിഴ്‌നാട് (20.9) ഉത്തർ പ്രദേശ് (14.2), കർണാടക (10.9), ആന്ധ്രാപ്രദേശ് (10.0), മഹാരാഷ്ട്ര (7.2), തെലങ്കാന (5.2), ബംഗാൾ (4.8), മധ്യപ്രദേശ് (4.7), ഗുജറാത്ത് (2.9), രാജസ്ഥാൻ (2.8) എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ.

വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യ അഞ്ചിൽ തമിഴ്‌നാട്, മഹാരാഷ്ട്ര, യുപി, ഡൽഹി, രാജസ്ഥാൻ എന്നിവ സ്ഥാനം പിടിച്ചു. വിദേശ സഞ്ചാരികളുടെ 67 ശതമാനവും പോകുന്നത് ഇവിടങ്ങളിലേക്കാണ്. കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് കേരളത്തിന്റെ സ്ഥാനം ഏഴാമതാണ്.

 

kerala tourism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here