Advertisement

കേന്ദ്ര ബജറ്റ് : കേരളത്തിന് ശ്രദ്ധിക്കപ്പെടുന്ന പദ്ധതികളില്ല

February 1, 2020
Google News 1 minute Read

നിര്‍മലാ സീതാരമന്റെ രണ്ടാം ബജറ്റില്‍ കേരളത്തിന് ശ്രദ്ധിക്കപ്പെടുന്ന പദ്ധതികളില്ല. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സെമി ഹൈസ്പീഡ് പദ്ധതിക്ക് പ്രത്യേക സഹായം വേണമെന്ന ആവശ്യം ബജറ്റില്‍ ഇടം നേടിയില്ല. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിനുള്ള നികുതി വിഹിതത്തിലും ഇത്തവണ കുറവുണ്ടായി. അതേസമയം, ആദായ നികുതി സ്ലാബ് പരിധി ഉയര്‍ത്തിയത് കേരളത്തിന് ഗുണകരമാകും. കേരളത്തിന്റെ ആരോഗ്യരംഗത്തെ ഏറെകാലത്തെ ആവശ്യമായ എയിംസ് ഇത്തവണയും ബജറ്റില്‍ ഇടം നേടിയില്ല. പ്രളയ പുനര്‍നിര്‍മാണത്തിന് കൂടുതല്‍ തുകയും അനുവദിച്ചില്ല. കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യവും നിരാകരിച്ചു.

15236 കോടി രൂപയാണ് ഇത്തവണ കേരളത്തിന് അനുവദിച്ച നികുതി വിഹിതം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1000 കോടി രൂപ കുറഞ്ഞ തുകയാണിത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടി രൂപയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 650 കോടി രൂപയും വകയിരുത്തി. കോഫി ബോര്‍ഡിന് 225 കോടി രൂപയും റബര്‍ ബോര്‍ഡിന് 221.34 കോടി രൂപയും, തേയില ബോര്‍ഡിന് 200 കോടിയും സുഗന്ധവിള ബോര്‍ഡിന് 120 കോടിയും വകയിരുത്തി. കശുവണ്ടി കയറ്റുമതിക്കും വികസനത്തിനുമായി 10 കോടി മാറ്റി വച്ചു. തോട്ടം മേഖലയ്ക്കായി 681.74 കോടി രൂപയും മത്സ്യബന്ധനമേഖലയ്ക്ക് 218.40 കോടിയും മാറ്റിവച്ചിട്ടുണ്ട്.

Story Highlights- Union Budget: Kerala is not considered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here