അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ ചിലർ സ്വന്തം താത്പര്യങ്ങൾ അടിച്ചേൽപിക്കുന്നു: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ ചിലർ സ്വന്തം താത്പര്യങ്ങൾ അടിച്ചേൽപിക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എതിർവാദമുഖങ്ങൾക്ക് ചിലർ വേദികൾ അനുവദിക്കാതിരിക്കുന്നു.

തനിക്കും അത്തരം ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്. കണ്ണൂരിലെ ചരിത്ര കോൺഗ്രസിലും കോഴിക്കോട് സാഹിത്യോത്സവത്തിലും ഉണ്ടായത് അതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.

Read Also: ഗവർണർക്ക് എതിരായ പ്രമേയം തള്ളിയത് കേന്ദ്ര- കേരള സർക്കാരുകളുടെ രഹസ്യ ബന്ധത്തിന് തെളിവ്: എം കെ മുനീർ

കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ വിമർശനം ഗവർണർ വായിച്ചിരുന്നു. നിയമ ഭേദഗതിക്കെതിരെ വിമർശനമുള്ള പതിനെട്ടാം പാരഗ്രാഫ് വായിക്കില്ലെന്ന് ഗവർണർ നേരത്തെ നിലപാടെടുത്തിരുന്നു. ഇക്കാര്യം രേഖാമൂലം സർക്കാരിനെ അറിയിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ഭാഗം വായിക്കുകയായിരുന്നു. സർക്കാരിന്റെ നയത്തിന്റെ ഭാഗമായി വരുന്നതല്ല പൗരത്വ നിയമ ഭേദഗതി എങ്കിലും വായിക്കണം എന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അതിനാൽ അദ്ദേഹത്തിന്റെ ആവശ്യകത മാനിക്കുന്നുവെന്ന് പറഞ്ഞാണ് ഗവർണർ നിയമത്തെ വിമർശിച്ചുകൊണ്ടുള്ള ഭാഗം വായിച്ചത്. പൗരത്വ നിയമത്തിനെതിരെയുള്ള ഭാഗം വായിച്ചപ്പോൾ ഭരണപക്ഷം ഡെസ്‌കിൽ അടിച്ച് സ്വാഗതം ചെയ്തു. നിയമ ഭേദഗതിക്കെതിരെ സർക്കാർ കോടതിയെ സമീപിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗവർണർ വായിച്ചു. ഇത് സർക്കാരിന്റെ നയമല്ല, കാഴ്ചപ്പാട് ആണെന്നും ഗവർണർ പറഞ്ഞു.

 

governorനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More