Advertisement

ആരോപണങ്ങൾ അടിസ്ഥാനരഹിതം; യുവതിയുടെ പരാതിക്കെതിരെ തുറന്നടിച്ച് ഗണേശ്

February 2, 2020
Google News 1 minute Read

ബോളിവുഡ് ചലച്ചിത്ര ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് പ്രശസ്ത കൊറിയോഗ്രാഫർ ഗണേശ് ആചാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്തെത്തിയത്. മുംബൈ ഓഫിസ് സന്ദർശിക്കുമ്പോഴെല്ലാം ഗണേശ് തന്നെ നിർബന്ധിച്ച് അശ്ലീല ചിത്രങ്ങൾ കാണിക്കുമെന്നാണ് യുവതി ദേശിയ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്ന് ഗണേശ് തുറന്നടിച്ചു.

യുവതിയുടെ പരാതിക്കെതിരെ മറ്റൊരു എൻസി (നോൺ കോഗ്നിസബിൾ ഒഫൻസ്) ഫയൽ ചെയ്ത ഗണേശ് യുവതിയുമായി തനിക്കൊരു ബന്ധവുമില്ലെന്നും 2007ലെ തന്റെ നർത്തക സംഘത്തിലെ ഒരു അംഗം മാത്രമായിരുന്നുവെന്നും പറഞ്ഞു.

Read Also : നിർബന്ധിച്ച് അശ്ലീല ചിത്രങ്ങൾ കാണിച്ചു; കൊറിയോഗ്രാഫർ ഗണേശ് ആചാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി

താനൊരിക്കിലും അശ്ലീല ചിത്രങ്ങൾ ആ പെൺകുട്ടിയെ കാണിച്ചിട്ടില്ലെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഗണേശ് കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഫിലിം ആന്റ് ടെലിവിഷൻ കൊറിയോഗ്രാഫേഴ്‌സ് അസോസിയേഷൻ (ഐഎഫ്ടിസിഎ)മുംബൈ അന്ധേരിയിൽ നടത്തിയ പരിപാടിക്കിടെ ഗണേശ് ആചാര്യയും രണ്ട് വനിതകളും ചേർന്ന് തന്നെ ഉപദ്രവിച്ചുവെന്നുമായിരുന്നു യുവതി പൊലീസിൽ നൽകിയ പരാതി.

Story Highlights- Rape, Choreographer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here