വിശ്വഹിന്ദു മഹാസഭാ നേതാവിന്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഇന്നലെ ലഖ്‌നൗവിൽ കൊല്ലപ്പെട്ട വിശ്വഹിന്ദു മഹാസഭാ നേതാവ് രഞ്ജിത്ത് ബച്ഛന്റെ കൊലപാതകികൾ എന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊലപാതകികളെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 50,000 രൂപയാണ് പൊലീസ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ലഖ്‌നൗവിലെ ഹസ്രത് ഗഞ്ചിൽ പ്രഭാത സവാരിക്കിടെയാണ് രഞ്ജിത്ത് ബച്ഛന് വെടിയേൽക്കുന്നത്. ബൈക്കിലെത്തിയ അക്രമകാരികൾ രഞ്ജിത്തിന്റെ തലയ്ക്കുനേരെ തുടരെ തുടരെ വെടിയുതിർക്കുകയായിരുന്നു. സിഡിആർഐ കെട്ടിടത്തിന് സമീപമാണ് രഞ്ജിത്ത് ബച്ഛനെ വെടിവച്ചത്.
Read Also : പ്രഭാത സവാരിക്കിടെ വിശ്വ ഹിന്ദു മഹാസഭ നേതാവ് വെടിയേറ്റ് മരിച്ചു
സംഭവ സ്ഥലത്ത് നിന്ന് 32ബോർ പിസ്റ്റൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തിനായി ആറംഗ പൊലീസ് സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.
Story Highlights- Viswahindu Maha Sabha, CCTV
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here