Advertisement

ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ കാൻസർ കെയർ പദ്ധതി

February 4, 2020
Google News 1 minute Read

കാൻസർ രോഗികൾക്കായി ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ കാൻസർ കെയർ പദ്ധതി. ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ കാൻസർ വിഭാഗത്തിന്റെ നവീകരണത്തിനായി 95 ലക്ഷം രൂപ കൈമാറും.

ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ നടന്ന ചടങ്ങ് ഡോക്ടർ വിപി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കാൻസർ ചികിത്സാ സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിനായുള്ള ധാരണാ പത്രം ബിപിസിഎൽ ചീഫ് മാനേജർ ജി അനന്ത കൃഷ്ണൻ കൈമാറി.

കാൻസർ ദിനത്തിൽ നടന്ന പരിപാടിയുടെ ഭാഗമായി ആശുപത്രിയിലെ 26 നഴ്‌സിംഗ് വിദ്യാർത്ഥികൾ മുടി മുറിച്ചു നൽകി. രോഗികൾക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തു.

 

bpcl cochi, cancer care

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here