കൊച്ചി പഴയ കൊച്ചിയല്ല; നഗരം ഇനി മുതൽ പൂർണമായും ക്യാമറാ നിരീക്ഷണത്തിൽ

കൊച്ചി നഗരം ഇനി മുതൽ മൂന്നാം കണ്ണിന്റെ നിരീക്ഷണത്തിലാണ്. നഗര സുരക്ഷ കണക്കിലെടുത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷ കണക്കിലെടുത്തുകൊണ്ടും നഗരത്തിലുടനീളം ക്യാമറകൾ സ്ഥാപിക്കുകയാണ് അധികൃതർ.
നഗരത്തിലെ ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ 100 ക്യാമറകൾ എന്ന സിറ്റി പൊലീസ് സ്ഥാപിക്കുന്നത്. ഒരു കുറ്റകൃത്യം നടന്നാൽ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന മോണിറ്ററിൽ നേരിൽ കണ്ട് ഉടൻ നടപടി സ്വീകരിക്കാൻ പൊലീസിന് ഇനി മുതൽ സാധിക്കും. ആദ്യഘട്ടം എന്ന നിലയിൽ ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ 100 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിക്കുന്നത്. അതും ഉയർന്ന നിലവാരത്തിലുള്ളവ.
വാഹനങ്ങളുടെ നമ്പറുകൾ പോലും കൃത്യമായി മനസിലാക്കാൻ കഴിയുന്ന ക്യാമറകൾ. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം ക്യാമറകൾ ഇതിനോടകം സ്ഥാപിച്ച് കഴിഞ്ഞു. ഇനിയങ്ങോട്ട് പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന മോണിറ്ററിൽ നോക്കി കുറ്റവാളിയെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കൊച്ചി സിറ്റി പൊലീസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here