കാട്ടാക്കട കൊലപാതകം: പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു; പ്രതിഷേധം

കാട്ടാക്കട കൊലപാതക കേസില്‍ പ്രതികളെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പുലര്‍ച്ചെ 5.30 ഓടെയായിരുന്നു തെളിവെടുപ്പ്. പ്രതികള്‍ക്ക് നേരെ മരിച്ച സംഗീതിന്‍റെ കുടുംബം വൈകാരികമായാണ് പ്രതികരിച്ചത്.
പ്രതികള്‍ക്കായി കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. പുലര്‍ച്ചെ തെളിവെടുപ്പിന് എത്തിച്ചത് പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് സംഗീതിന്റെ ബന്ധുക്കള്‍ ആരോപിച്ചു. പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.
പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ തമിഴ്‌നാട്ടിലെ ലോഡ്ജില്‍ ഇനി തെളിവെടുപ്പ് നടത്തും. പ്രതികളുടെ മണ്ണ് കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും പൊലീസ് അന്വേഷിച്ചു വരികയാണ്.
പുരയിടത്തില്‍ അതിക്രമിച്ച് കയറിയുള്ള മണ്ണെടുപ്പ് തടയാന്‍ ശ്രമിച്ചതിനാണ് സംഗീതിനെ മണ്ണ്മാന്തി യന്ത്രവും, ടിപ്പറും ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. പൊലീസിന്റെ വീഴ്ച്ചയാണ് കൊലപാതകത്തിന് കാരണമായതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
Story Highlights: kattakkada murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here