ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ല: കേന്ദ്രസര്‍ക്കാര്‍

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്‌യാണ് പാര്‍ലമെന്റിനെ ഇക്കാര്യം രേഖാമൂലം അറിയിച്ചത്. രാജ്യ വ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കുമോയെന്ന ചോദ്യത്തിനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.
എന്‍പിആര്‍ സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങള്‍ പ്രതിഷേധം അറിയിച്ചിട്ടുള്ള കാര്യം പാര്‍ലമെന്റില്‍ മന്ത്രി അറിയിച്ചു. വിഷയത്തില്‍ മുന്‍വിധിയോടെയുള്ള സമീപനമല്ല കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയെന്നും പ്രതിഷേധം അറിയിച്ച സംസ്ഥാനങ്ങളോട് ചര്‍ച്ച നടത്തുമെന്നും വ്യക്തമാക്കി. എന്‍പിആര്‍ നടപടികളോടുള്ള സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാനാവുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവച്ചു.
Story Highlights: NPR, Citizenship Amendment Act, Citizenship Register
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here